

സ്റ്റേഡിയം 974 ൽ നടന്ന പോർച്ചുഗൽ-ഘാന മൽസരം ഫുട്‌ബോൾ പ്രേമികൾക്ക് വിരുന്നായി. ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞ മൽസരത്തിൽ ഇരു ടീമുകളും ഒരുപോലെ പോരാടിയെങ്കിലും രണ്ടിനെതിരെ 3 ഗോളുകൾക്ക് പോർച്ചുഗൽ വിജയം സ്വന്തമാക്കി.
65ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ ആയിരുന്നു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഇതോടെ 5 ലോകകപ്പിലും ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ മാറി. മൽസരത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കുമ്പോൾ കണ്ണീരണിഞ്ഞ ക്രിസ്റ്റ്യാനോയെയും കാണാമായിരുന്നു.
ജോവാ ഫെലിക്സ് (78), റാഫേൽ ലിയോ (80) എന്നിവരാണു പോർച്ചുഗലിനായി പിന്നീട് ഗോൾ നേടിയത്. ആന്ദ്രെ അയു (73), ഒസ്മാൻ ബുക്കാരി (89) എന്നിവർ ഘാനയ്ക്ക് വേണ്ടിയും ഗോൾ നേടി. തുടക്കം മുതൽ പന്ത് കയ്യടക്കാൻ ശ്രമിച്ച പോർച്ചുഗലിന് നേരെ കനത്ത പ്രതിരോധമാണ് ഘാന ഉയർത്തിയത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu
ലുസൈൽ: