WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarTechnology

ലോകത്താദ്യമായി ‘വൈഫൈ-6’ വീടുകളിലെത്തിക്കാൻ ഉരീദു

ദോഹ: വൈഫൈ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ തലമുറയായ ‘വൈഫൈ-6’ ലോകത്താദ്യമായി അവതരിപ്പിക്കാൻ ഖത്തറിലെ പ്രമുഖ ടെലികോം ബ്രാൻഡ് ആയ ഉരീദു. മെഷ് ഹോൾ ഹോം വൈഫൈ സേവനദാതാക്കളായ ‘നെറ്റ്ഗിയറു’മായി ചേർന്ന് ഖത്തറിലെ എല്ലാ ഉപഭോക്തൃഗൃഹങ്ങളിലും വൈഫൈ 6 എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഉയർന്ന ഡാറ്റാ സ്പീഡ്, ഉയർന്ന ശേഷി, കുറഞ്ഞ ലേറ്റൻസി, മികച്ച പെർഫോമൻസ്, കുറഞ്ഞ ഊർജോപയോഗം എന്നിവയാണ് വൈഫൈ 6ന്റെ പ്രധാന പ്രത്യേകതകൾ. ലോകത്ത് ആദ്യമായി പ്രസ്തുത സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ഓപ്പറേറ്ററായ ഉരീദു തങ്ങളുടെ ‘ഉരീദു വൺ’ സർവീസിൽ ഉൾപ്പെടുത്തി, സെക്കന്റിൽ ഒരു ജിബിയുടെയും 10 ജിബിയുടെയും വ്യത്യസ്ത പ്ലാനുകൾ അവതരിപ്പിക്കും.

8K ദൃശ്യമികവുള്ള വീഡിയോകളുടെ സ്‌ട്രീമിംഗ്‌, ഉയർന്ന ബാൻഡ്വിഡ്ത്തും കുറഞ്ഞ ലേറ്റൻസിയുമുള്ള ഹൈ-എൻഡ് ഗെയിമുകൾ പോലുള്ള ആപ്ലിക്കേഷനുകൾ, സ്മാർട്ട് ഹോം ഡിപ്ലോയ്മെന്റ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് പോലുള്ള നൂതന ഇന്റർനെറ്റ് സങ്കേതങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായതും അനിവാര്യമായതുമായ നെറ്റ്‌വർക്ക് ആണ് വൈഫൈ-6. 

വൈഫൈ-6 ഡിവൈസിലൂടെ വിവിധ തരം ഓണ്ലൈൻ ഗെയിമുകളും ക്ലാസുകളും അടങ്ങുന്ന ഷാഹിദ് വിഐപി, സ്റ്റാർസ് പ്ലേ, ഒഎസ്എൻ സ്‌ട്രീമിംഗ്‌ ആപ്പ്, തുടങ്ങിയ സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമുകളും അൾട്രാ ഹൈ ഡെഫിനിഷൻ മികവോടെ ലഭിക്കും.

തടസ്സങ്ങളേതുമില്ലാതെ 40 ഡിവൈസുകളിൽ വരെ ഒരേ സമയം വൈഫൈ കണക്ട് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന ആകർഷണം. എല്ലാ ഉപകരണങ്ങളിലും ഒരേ സമയം 4k/8k വീഡിയോകളുടെ സ്ട്രീമിംഗ് ഉൾപ്പെടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.

നെറ്റ്ഗിയറിന്റെ വൈഫൈ 6 ഓർബി 750 ഡിവൈസ് ഉപയോഗിച്ചു കൊണ്ടുള്ള ‘ഉരീദു വണ്’ ന്റെ കീഴിലുള്ള പദ്ധതിയിൽ സെക്കന്റിൽ 1 ജിബിയും 10 ജിബിയുമുള്ള പ്ലാനുകൾ ആണ് അവതരിപ്പിക്കുന്നത്. പുതിയ സബ്സ്ക്രിപ്ഷനുകളിൽ ഇൻസ്റ്റലേഷൻ അടക്കമുള്ളവ സൗജന്യമാണ്. രണ്ട് ഡിവൈസുകൾ ഒന്നിച്ചു വാങ്ങുന്നവർക്ക് 840 ഖത്തർ റിയാൽ ഡിസ്‌കൗണ്ടും ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button