BusinessQatar

സാമ്പത്തിക കുറ്റകൃത്യം തടയൽ: ഖത്തറിന് ശക്തമായ പുരോഗതി; നിർദ്ദേശങ്ങളുമായി അന്താരാഷ്ട്ര ഏജൻസി

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, ആയുധങ്ങൾക്കുള്ള ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള ഖത്തറിന്റെ നടപടികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) ചർച്ച ചെയ്തു. പാരീസ് ആസ്ഥാനമായുള്ള ഇന്റർ ഗവണ്മെന്റൽ ഏജൻസിയാണ് എഫ്എടിഎഫ്.


കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനുമെതിരെ ഖത്തർ ഭരണകൂടം നിരവധി മെച്ചപ്പെടുത്തലുകൾ നടത്തിയതായി റിപ്പോർട്ട് വിലയിരുത്തി.

എല്ലാ 40 ശുപാർശകളും നടപ്പിലാക്കുന്നതിൽ ഖത്തർ മുഴുവൻ മാർക്ക് നേടിയതിനാൽ, ഈ മേഖലയിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വളരെ ശക്തമാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

എന്നാൽ ഖത്തർ ചില മേഖലകളിൽ സിസ്റ്റം കൺട്രോൾ ശക്തിപ്പെടുത്തുന്നത് തുടരേണ്ടതുണ്ടെന്നും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, മറ്റ് മേഖലകൾ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ ഗൾഫ് രാജ്യം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ വിഭാഗം വെള്ളിയാഴ്ച പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, ക്രിമിനൽ സ്വത്തുക്കൾ കണ്ടുകെട്ടൽ, സാമ്പത്തിക, സാമ്പത്തികേതര മേഖലകളുടെ മേൽനോട്ടം, നടപ്പാക്കൽ എന്നിവയുടെ അപകടസാധ്യതകളെക്കുറിച്ച് ദേശീയ അവബോധം വളർത്തിയെടുക്കാൻ ഖത്തർ ശക്തമായ പോസിറ്റീവ് നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് സൂചിപ്പിച്ചു.

മെയ് മാസത്തോടെ ഖത്തറിനെക്കുറിച്ചുള്ള പൂർണ്ണമായ പ്രസ്താവന സഹിതമുള്ള റിപ്പോർട്ട് പുറത്തിറക്കുമെന്നും ഫിനാൻഷ്യൽ വാച്ച്ഡോഗ് വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button