Qatar
അബു നഖ്‌ല ബാൺസ് കോംപ്ലക്‌സിൽ കന്നുകാലികളെ വിൽക്കുന്നതിനുള്ള പുതിയ യാർഡ് തുറന്നു
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അനിമൽ റിസോഴ്‌സസ് ഡിപ്പാർട്ട്മെന്റ് അബു നഖ്‌ല ബാൺസ് കോംപ്ലക്‌സിൽ കന്നുകാലി വിൽപ്പനക്കുള്ള പുതിയ യാർഡ് തുറന്നു.
കന്നുകാലികളെ വിൽക്കാൻ ആഗ്രഹിക്കുന്ന കന്നുകാലി ഉടമകളോട് അബു നഖ്‌ല വെറ്ററിനറി സെൻ്ററിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെടുന്നു. സുരക്ഷിതമായ നടപടിക്രമങ്ങൾ ഉറപ്പാക്കാനാണിത്.
ഉടമകൾ അവരുടെ ഐഡികളും വിൽക്കാൻ അധികാരമുള്ള ആരുടെയെങ്കിലും ഐഡിയും നൽകേണ്ടതുണ്ട്. ഈ രേഖകൾക്കൊപ്പം അവർ തങ്ങളുടെ കന്നുകാലി ഉടമസ്ഥാവകാശ ലൈസൻസും സർട്ടിഫിക്കറ്റും സമർപ്പിക്കണം.