WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

വേനൽക്കാലത്ത് ഔട്ട്ഡോർ ജോലികൾക്കുള്ള നിരോധനം; 350ലധികം നിയമലംഘനങ്ങൾ കണ്ടെത്തി തൊഴിൽ മന്ത്രാലയം

വേനൽക്കാലത്ത് ഔട്ട്‌ഡോറിലുള്ള ജോലികൾക്ക് ഏർപ്പെടുത്തിയ നിരോധനം കൃത്യമായി പാലിക്കാത്ത, 350ലധികം നിയമലംഘനങ്ങൾ തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് കണ്ടെത്തി.

ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ ഏർപ്പെടുത്തിയ ഈ നിരോധനം പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധനാ കാമ്പെയ്‌നുകളിൽ മൊത്തം 368 ലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയത്തിൻ്റെ ട്വീറ്റിൽ പറയുന്നു.

എല്ലാ വർഷവും വേനൽക്കാലത്ത്, രാവിലെ 10 മുതൽ 3:30 വരെ പകൽസമയങ്ങളിൽ വെളിയിൽ ജോലി ചെയ്യുന്നത് തൊഴിൽ മന്ത്രാലയം നിരോധിച്ചിരിക്കുന്നു.

2021ലെ മന്ത്രിതല പ്രമേയം നമ്പർ 17 പ്രകാരമാണ് ഈ വേനൽക്കാല നിരോധനം നടപ്പിലാക്കുന്നത്. വേനൽക്കാലത്തെ കടുത്ത ചൂട് കാരണമുള്ള അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളുടെ ഭാഗമായാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button