Qatar
ഹൃദയാഘാതം: ഖത്തറിൽ മലയാളി മരിച്ചു
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ പൊജ്ഞശ്ശേരി സ്വദേശി നിയാസ് മണേലി ബഷീര്‍ (44) ആണ് മരിച്ചത്. ഇന്ന് ഖത്തര്‍ ഹമദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. ഗാലക്‌സി സ്റ്റെയിന്‍ലസ് സ്റ്റീല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു നിയാസ്.
മണേലി കൊച്ചുണ്ണി ബഷീറിന്റേയും ആയിഷയുടേയും മകനാണ്. ഭാര്യ: ആരിഫ. നെജിമുന്നിസ്സ, മുഹമ്മദ് യാസീന്‍ എന്നിവര്‍ മക്കളാണ്. കള്‍ച്ചറല്‍ ഫോറം റീപാട്രിയേറ്റ് ടീമിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu