Qatar

മേഖലയിലെ ഏറ്റവും വലിയ “ടോയ് ഫെസ്റ്റിവൽ” വ്യാഴാഴ്ച മുതൽ ഖത്തറിൽ

ദോഹ: പുതിയൊരു ഫെസ്റ്റിവലിന് കൂടി അരങ്ങൊരുക്കുകയാണ് ഖത്തർ. ദേശീയതലത്തിൽ ഇതാദ്യമായി സംഘടിപ്പിക്കുന്ന ‘ഖത്തർ ടോയ് ഫെസ്റ്റിവൽ’ ന് ആതിഥേയത്വം വഹിക്കാൻ ഖത്തർ ടൂറിസം ഒരുങ്ങി. സ്‌പേസ്ടൂണുമായി സഹകരിച്ച് ജൂലൈ 13 മുതൽ ഓഗസ്റ്റ് 5 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററി (ഡിഇസിസി) ലാണ് മേള നടക്കുക. രാജ്യത്തെ ആദ്യത്തേയും ജിസിസി മേഖലയിലെ ഇത്തരത്തിലെ ഏറ്റവും വലുപ്പമേറിയതുമാണ് മേള.

‘ലൈവ് ദ ടെയിൽസ് ആൻഡ് എൻജോയ് ദി ഗെയിംസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ, ബാർബി, ബ്ലിപ്പി, ബ്ലൂയ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ 25-ലധികം കളിപ്പാട്ട ബ്രാൻഡുകൾ പങ്കെടുക്കും.

25 ദിവസത്തെ ഇവന്റിൽ, കുട്ടികൾക്കും കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ട ചില കഥാപാത്രങ്ങളെ കണ്ടുമുട്ടാനും ബാർബി ഡ്രീംഹൗസ്, ലൈഫ്-സൈസ് മോണോപൊളി ബോർഡ് തുടങ്ങിയ ഇന്ററാക്ടീവ് തീമഡ് ഏരിയകളിൽ പങ്കെടുക്കാനും ലോകത്തെ പ്രമുഖ ബ്രാൻഡുകളിൽ നിന്ന് ഏറ്റവും പുതിയ കളിപ്പാട്ടങ്ങൾ വാങ്ങാനും അവസരം ലഭിക്കും.

ഖത്തർ ടോയ് ഫെസ്റ്റിവലിനെ ദ്വീപുകൾ എന്ന് വിളിക്കപ്പെടുന്ന നാല് വ്യത്യസ്ത മേഖലകളായി തിരിക്കും. അവ വിവിധ താൽപ്പര്യക്കാർക്കും പ്രായക്കാർക്കും ഒരുപോലെ അനുയോജ്യമാണ്. 4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ ഫാൻസി ലാൻഡ് – ഡിസ്നി പ്രിൻസസ്, മൈ ലിറ്റിൽ പോണി, ബാർബി, ഹയാതി ഗേൾ എന്നിവയുടെ സങ്കേതമാണ്; 5 മുതൽ 15 വയസ്സുവരെയുള്ളവർക്ക് അനുയോജ്യമായ ചാമ്പ്യൻസ് ലാൻഡിൽ – Nerf, Marvel, Transformers, Beybattle Burst, Free Fire, Hot Wheels, Fortnite തുടങ്ങിയവ നിങ്ങളെ വരവേൽക്കും.

2 മുതൽ 6 വരെ പ്രായമുള്ളവർക്ക് അനുയോജ്യമായ കൂടാതെ, ക്യൂട്ട് പൈ യിൽ, ബ്ലിപ്പി, കൊകോമെലോൺ, ദി സ്മർഫ്സ്, ബ്ലൂയ് എന്നിവരെ കാണാം; സ്‌ക്രാബിൾ, റേസ്, മോണോപൊളി, ആംഗ്രി ബേർഡ്‌സ്, സോണിക് ദി ഹെഡ്ജോഗ് എന്നിവയ്‌ക്കൊപ്പമുള്ള “ഹൈപ്പർ ലാൻഡ്”- 5 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് അനുയോജ്യമാണ്.

ലൗന ലാൻഡ്, സ്‌ട്രോബെറി ഷോർട്ട്‌കേക്ക്, ദി സ്മർഫ്‌സ്, ബാർണി, മിറാക്കുലസ്, ബ്ലൂയ്, മൈ ലിറ്റിൽ പോണി തുടങ്ങിയവരുടെ 15-ലധികം തത്സമയ ഷോകളും പരിപാടിയിൽ അവതരിപ്പിക്കും. സ്‌പേസ്‌ടൂണിന്റെ ഗോൾഡൻ വോയ്‌സ്, റാഷ റിസ്‌കിന്റെ പ്രത്യേക കച്ചേരി, അറബ് മേഖലയിലെ സെലിബ്രിറ്റികളുടെയും കൊണ്ടന്റ് ക്രിയേറ്റരമാരുടേയു മറ്റു പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button