‘മാഫ് ഖത്തർ’ ഓണാഘോഷം സംഘടിപ്പിച്ചു
ദോഹ: മടപ്പള്ളി ആലുംനി ഫോറം -ഖത്തർ (MAF -Qatar ) ന്റെ ഓണാഘോഷം അതിവിപുലമായരീതിയിൽ ആഘോഷിച്ചു. വകറ ബർവ്വ വില്ലേജിലെ കാലിക്കറ്റ് ടെയിസ്റ്റ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മാഫ് ഖത്തർ അംഗങ്ങളും അവരുടെ കുടുംബങ്ങങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
ഓണാഘോഷ പരിപാടി ഖത്തർ ഇന്ത്യൻ എംബസി അപേക്സ് ബോഡിയായ ഇന്ത്യൻ കമ്മ്യുണിറ്റി ബെനാവാലന്റ ഫോറം (ICBF) പ്രസിഡന്റ് ശ്രീ. സി.എ ഷാനവാസ് ബാവ ഉത്ഘടനം ചെയ്തു. മാഫ് ഖത്തർ ജനറൽ സെക്രെട്ടറി യോജിഷ് കെ ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ മാഫ് ഖത്തർ പ്രസിഡന്റ് ഷംസുദ്ധീൻ കൈനാട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി, മാഫ് ഖത്തർ ഭാരവഹികൾ ആയ പ്രശാന്ത് ഒഞ്ചിയം, ഷമീർ മടപ്പള്ളി, ചന്ദ്രശേഖരൻ കൊളങ്ങട്ട്, റയീസ് മടപ്പള്ളി, ശിവൻ വള്ളിക്കാട്, മുനീർ ബേബിലാൻഡ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
മാഫ് ഖത്തർ ജോയിൻ സെക്രെട്ടറി അൽത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഉള്ള സംഗീതമേളം അരങ്ങേറി. ഓണാസദ്യയും കുട്ടികളുടെ കലാപരിപാടികൾ ഉൾപെട്ട നടന്ന ചടങ്ങിന് ഗോപകുമാർ വള്ളിക്കാട്, ശറഫുദ്ധീൻ വെള്ളികുളങ്ങര, മഹറൂഫ് ഏരോത്തു, ജിതേഷ് രയരങ്ങോത്ത് ,നൗഷാദ് മടപ്പള്ളി, വിപിൻ മടപ്പള്ളി, നിസാർ ചാലിൽ, ബൈജു മായ, അൻസാരി വെള്ളികുളങ്ങര,പ്രതീഷ് ലാലു മണ്ടോടി, സഫ്‌വാൻ വെള്ളികുളങ്ങര എന്നിവർ നേതൃത്വo നൽകി. ചടങ്ങിൽ ട്രഷറർ മദനി വള്ളിക്കാട് നന്ദി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp