Qatar
പ്രാദേശിക കാർഷിക ഉൽപ്പന്ന വിപണികൾ വ്യാഴാഴ്ച്ച മുതൽ പതിവ് പ്രവൃത്തി സമയത്തേക്ക് മടങ്ങും

അൽ മസ്രൂഅ, അൽ ഖോർ, അൽ തഖിറ, അൽ ഷീഹാനിയ, അൽ ഷമാൽ, അൽ വക്ര എന്നിവിടങ്ങളിലെ പ്രാദേശിക ഉൽപന്ന വിപണികൾ വ്യാഴാഴ്ച്ച മുതൽ പതിവ് പ്രവൃത്തി സമയത്തിലേക്ക് മടങ്ങുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷികാര്യ വകുപ്പ് അറിയിച്ചു.
രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വിപണികൾ തുറന്നിരിക്കും. കർഷകരെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഈ വിപണികൾ വളരെ ഫ്രഷായ കാർഷിക ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE