Qatar

അമീർ കപ്പ് ഫൈനലിനു ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും, ആരാധകർക്കും സമ്മാനങ്ങൾ നേടാൻ അവസരം

മെയ് 24-ന് നടക്കുന്ന അമീർ കപ്പ് ഫൈനലിന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) ഇന്നലെ പ്രഖ്യാപിച്ചു.

റൗണ്ട് ഓഫ് 16 നറുക്കെടുപ്പിനിടെ നടന്ന പത്രസമ്മേളനത്തിൽ, ക്യുഎഫ്എയുടെ മത്സര മേധാവി അലി ഹമൂദ് അൽ-നുഐമി, അൽ തുമാമ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയും ടൂർണമെന്റിന്റെ 53-ആമത് പതിപ്പിലെ മത്സരങ്ങൾക്കു വേദിയാകുമെന്ന് പറഞ്ഞു.

ടൂർണമെന്റിന്റെ പ്രമോഷണൽ കാമ്പെയ്‌ൻ ശക്തമായി പുരോഗമിക്കുകയാണെന്ന് ക്യുഎഫ്എയുടെ മീഡിയ മേധാവി അലി അൽ-സലാത്ത് പറഞ്ഞു.

മത്സരങ്ങൾക്കിടയിൽ ആരാധകർക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ ക്യുഎഫ്എയുടെ ഔദ്യോഗിക മാധ്യമ ചാനലുകൾ വഴി ഉടൻ പങ്കിടും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button