BusinessQatar

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഖത്തറിന് കുതിപ്പ്; തൊഴിലവസരങ്ങൾ ഇരട്ടിയായി

ഖത്തറിന്റെ കുതിച്ചുയരുന്ന നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ – ഫോറിൻ ഡയറക്ട് ഇന്വെസ്റ്റ്മെന്റ്) ആവാസവ്യവസ്ഥ 2022ൽ 29.78 ബില്യൺ ഡോളറിന്റെ മൂലധന ചെലവിന് (capital expenditure – കാപെക്‌സ്) സാക്ഷ്യം വഹിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയും ആകർഷകമായ നിക്ഷേപ സാധ്യതകളുമാണ് ഇതിലേക്ക് വഴിയൊരുക്കിയത്.

ഇന്നലെ പുറത്തുവിട്ട ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഏജൻസി ഖത്തറിന്റെ (ഐപിഎ ഖത്തർ) 2022ലെ വാർഷിക റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം 135 പുതിയ എഫ്ഡിഐ പദ്ധതികൾ രേഖപ്പെടുത്തി. 13,972 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

ഇത് മുൻവർഷത്തെ എഫ്ഡിഐ പദ്ധതികളുടെ ഏകദേശം 25 മടങ്ങ് മൂല്യത്തെ ഇത് പ്രതിനിധീകരിക്കുന്നു. കൂടാതെ 2021 നെ അപേക്ഷിച്ച് സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ ഇരട്ടി വർദ്ധനവുമാണ്.

എണ്ണ, വാതകം, സോഫ്റ്റ്‌വെയർ, ഐടി, ബിസിനസ് സേവനങ്ങൾ, ഓട്ടോമോട്ടീവ് ഒഇഎം മേഖലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പുതിയ ജോലികൾ വ്യാപിച്ചു.

ബിസിനസ് ലൈസൻസിംഗ് പ്ലാറ്റ്‌ഫോമുകളിലുടനീളം 800-ലധികം പുതിയ വിദേശ വാണിജ്യ സ്ഥാപനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത് രാജ്യത്തിന്റെ എഫ്ഡിഐ കാപെക്സിലെ ഗണ്യമായ വളർച്ചയും പുതിയ പദ്ധതികളുടെയും തൊഴിലവസരങ്ങളുടെയും സൃഷ്ടിപ്പും ആഗോളതലത്തിലും പ്രാദേശികമായും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും എടുത്തുകാട്ടുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button