ഗൾഫ് മേഖലയിൽ സുരക്ഷ നിലനിർത്താൻ ഒരുമിച്ചുള്ള പ്രവർത്തനം ശക്തിപ്പെടുത്തണം; ഖത്തർ അമീറും യുഎഇ പ്രഡിഡന്റും ചർച്ച നടത്തി

ദോഹയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പറഞ്ഞു. ഖത്തറിലെയും യുഎഇയിലെയും ജനങ്ങൾ തമ്മിലുള്ള സഹോദരപരവുമായ ബന്ധത്തെ അടിസ്ഥാനമാക്കിയായിരുന്നു തങ്ങളുടെ ചർച്ചയെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിൽ സമീപകാലത്തുണ്ടായ സംഘർഷങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച് തങ്ങൾ സംസാരിച്ചതായി അമീർ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ പറഞ്ഞു. മേഖലയിൽ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ നിലനിർത്താൻ സഹായിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon