Qatar
നേരിട്ടുള്ള ജനന സർട്ടിഫിക്കറ്റ് സേവനങ്ങൾ പുനരാരംഭിക്കുന്നു

ഫെബ്രുവരി 6 ഞായറാഴ്ച മുതൽ നേരിട്ടുള്ള ജനന സർട്ടിഫിക്കറ്റ് അപേക്ഷയും വിതരണവും പുനരാരംഭിക്കുമെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ എംഒപിഎച്ച് ഗ്രൗണ്ട് ഫ്ലോർ 7 & 8 കൗണ്ടറുകളിൽ ജനന-മരണ കമ്മിറ്റിയെ അഭിസംബോധന ചെയ്യുന്ന സർട്ടിഫിക്കറ്റ് ഒഫീഷ്യൽ എക്‌സ്‌ട്രാക്‌റ്റുകൾക്കും അഭ്യർത്ഥനകൾക്കും വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കും.
Birth&Committee@MOPH.GO.QA എന്ന ഇമെയിൽ വഴിയുള്ള അപേക്ഷകൾ ഫെബ്രുവരി 2 ബുധനാഴ്ച മുതൽ നിർത്തലാക്കുമെന്നും മന്ത്രാലയം അറിയിച്ചു.