Qatar
ഖത്തറിൽ മലയാളി അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി
ഖത്തറിൽ പ്രവാസിയും മലയാളിയുമായ അധ്യാപികയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന അര്‍ച്ചന രാകേഷ് (40) ആണ് മരണപ്പെട്ടത്. ഇടുക്കി സ്വദേശിനിയാണ്. വുഖൈറിലെ ബര്‍വ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കാണപ്പെട്ടത്.
ഭര്‍ത്താവ് രാകേഷ് സി.ബി.ക്യു ബാങ്കില്‍ ജീവനക്കാരനാണ്. ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ കാര്‍ത്തിക് (11), ദേവു (6) എന്നിവർ മക്കളാണ്. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകളാണ് അർച്ചന. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.