ദോഹ: നിയമവിരുദ്ധമായ അളവിൽ കീടങ്ങളുടെ അമിതസാനിധ്യവും കല്ലുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറിലെ വിവിധ തുറമുഖങ്ങളിൽ നിന്നും 7.24 ടൺ ഭാരമുള്ള ഇറക്കുമതി ചെയ്ത 20 തരം കാർഷിക ഉൽപന്നങ്ങൾ അധികൃതര്‍ നശിപ്പിച്ചു.
മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനയിലാണ് ഖത്തറിൽ ഉപയോഗത്തിനെത്തിച്ച ഭക്ഷ്യ ഉത്പന്നങ്ങളിൽ കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
ജനുവരി മാസത്തിൽ രാജ്യത്തെ എല്ലാ കസ്റ്റംസ് ഔട്ട്ലെറ്റുകളിലുമായി 145,819 ടണ്‍ ഭാരമുള്ള 4,839 ഇറക്കുമതി ചെയ്ത കാര്‍ഷിക ചരക്കുകള്‍ അധികൃതര്‍ പരിശോധിച്ചു.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന കീടങ്ങളില്‍ നിന്നും രാജ്യത്തെ പ്രാദേശിക സസ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടിയുടെയും ഭാഗമായാണ് ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
قامت #وزارة_البلدية ممثلة بمكاتب الحجر الزراعي التابعة لإدارة الشؤون الزراعية خلال شهر يناير الماضي بالكشف على 4839 إرسالية زنتها 145819 طناً من مختلف أنواع الإرساليات الزراعية المستوردة بجميع منافذ الدولة pic.twitter.com/sWcSB25T9u
— وزارة البلدية | Ministry Of Municipality (@albaladiya) February 2, 2022