മുആഖർ നക്ഷത്രമുദിച്ചു, ചൂടും പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, അൽ-സറയാത്ത് സീസൺ തുടരുന്നതിനാൽ ഇന്നലെ രാത്രി ‘മുആഖർ നക്ഷത്ര’ത്തിന്റെ ആദ്യ രാത്രിയായിരുന്നു.
അടുത്ത 13 ദിവസത്തേക്ക് ഈ നക്ഷത്രം ദൃശ്യമാകും. ഈ സമയത്ത്, ഉച്ചകഴിഞ്ഞ് കാലാവസ്ഥ ചൂടേറിയതും രാത്രിയിൽ തണുപ്പുള്ളതുമായിരിക്കും.
ഇടിമിന്നലുള്ള മഴയ്ക്കും ചിലപ്പോൾ ആലിപ്പഴം വീഴുന്നതിനും പൊടിപടലങ്ങളോട് കൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അൽ-സറയാത്ത് സീസൺ പ്രവചനാതീതവുമായ കാലാവസ്ഥയ്ക്ക് പേരുകേട്ടതാണ്. ഇത് സാധാരണയായി മാർച്ച് അവസാനത്തോടെ ആരംഭിച്ച് മെയ് പകുതി വരെ നീണ്ടുനിൽക്കും.
ഇപ്പോൾ, ശക്തമായ കാറ്റ് കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടി നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇത് ദൂരക്കാഴ്ച്ച കുറയാൻ കാരണമായി, അധികൃതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE