
ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും, അവ ലഭ്യമാവുന്നത് വരെ വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) യാത്രക്കാരോടും സന്ദർശകരോടും നിർദ്ദേശിച്ചു.
ഖത്തറിന് മുകളിലൂടെയുള്ള താത്കാലിക വ്യോമപാത അടച്ചതിനാൽ, എച്ച്ഐഎയുടെ ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
“ഞങ്ങളുടെ യാത്രക്കാരോടും സന്ദർശകരോടും അവരുടെ ഫ്ലൈറ്റുകളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കാനും അതുവരെ വിമാനത്താവളത്തിലേക്ക് വരുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”
പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.