WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ലോകത്തിലെ ഏറ്റവും ‘റൊമാന്റിക്’ നഗരമായി ദോഹ

ലോകത്തിന്റെ റൊമാന്റിക് നഗരം എന്നു കേട്ടാൽ ‘പാരീസ്’ എന്നാണ് പലരുടെയും മനസിലേക്ക് ഓടിയെത്തുകയെങ്കിലും ഇനിയത് മാറ്റിപ്പറയാൻ സമയമായി. Discovercar.com വെബ്‌സൈറ്റ് TikTok അനുബന്ധ ഹാഷ്‌ടാഗുകളിലെ കാഴ്‌ചകളുടെ എണ്ണവും ഫോർബ്‌സിന്റെ സീഡ് ലിസ്‌റ്റ് ഉപയോഗിച്ചും ഏറ്റവും ജനപ്രിയമായ 23 റൊമാന്റിക് ഡെസ്റ്റിനേഷനുകൾ ലിസ്‌റ്റ് ചെയ്‌തപ്പോൾ ഒന്നാമതെത്തിയിരുക്കുന്നത് ‘യാഥാസ്ഥിതിക’ ഖത്തറിന്റെ സ്വന്തം ദോഹയാണ്.

#Doha, #DohaLove എന്നീ ഹാഷ്‌ടാഗുകൾക്ക് കീഴിൽ 7.4 ബില്യൺ വ്യൂസ് നേടി, TikTok-ലെ ഏറ്റവും ജനപ്രിയമായ റൊമാന്റിക് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ദോഹ ഒന്നാമതെത്തി.

കഴിഞ്ഞ വർഷം ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ദോഹയും പൊതുവെ ഖത്തറും ഗണ്യമായ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ രാജ്യത്തെ ആകർഷകമാക്കിയത് അത് മാത്രമല്ല. വളർന്നുവരുന്ന ടൂറിസം മേഖല, വൈവിധ്യമാർന്ന ഷോപ്പിംഗ് അവസരങ്ങൾ, നിരവധി മ്യൂസിയങ്ങൾ, ഇപ്പോൾ ടിക് ടോക്ക് ഹാഷ്ടാഗ് എന്നിവയ്‌ക്കൊപ്പം ഗൾഫ് രാഷ്ട്രം ആഗോള തലത്തിൽ വ്യക്തമായി അടയാളപ്പെടുത്തുകയാണ്.

അതേസമയം, #Perth, #LoveInPerth എന്നീ ഹാഷ്‌ടാഗുകളിൽ മൊത്തം 6.8 ബില്യൺ കാഴ്ചക്കാരുമായി ഓസ്‌ട്രേലിയയിലെ പെർത്ത് ആണ് രണ്ടാം സ്ഥാനത്ത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ സ്ഥിതി ചെയ്യുന്ന “സിറ്റി ഓഫ് ലൈറ്റ്‌സ്”, അതിമനോഹരമായ സ്വാൻ നദിക്ക് പേരുകേട്ടതാണ്, പ്രണയിനികളുടെ ഇഷ്ടാവിഹാര കേന്ദ്രം.

Queenstown, #Queenstown, #LoveQueenstown എന്നീ ഹാഷ്‌ടാഗുകളുമായി TikTok-ൽ 555,000 പേർ കണ്ട ന്യൂസിലാന്റിലെ ക്യൂൻസ് ടൌൺ മൂന്നാമതെത്തി.

#Svalbard, #LoveInNorway എന്നീ ഹാഷ്‌ടാഗുകൾക്കൊപ്പം, നോർവീജിയൻ ദ്വീപസമൂഹമായ സ്വാൽബാർഡ് 520,000-ലധികം കാഴ്ചകൾ നേടി, റാങ്കിംഗിൽ നാലാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും വടക്കൻ ജനവാസ മേഖലകളിലൊന്നാണ് സ്വാൽബാർഡ്, ഒരു വിദൂര യാത്രാ കേന്ദ്രവുമാണ്. എല്ലാ ദിശകളിലും കിലോമീറ്ററുകളോളം മലനിരകളുടെ കാഴ്ചകൾ കാണാം.

#Marrakesh, #MarrakechLovers എന്നീ ഹാഷ്‌ടാഗുകൾക്കൊപ്പം മൊറോക്കൻ നഗരമായ മാരാകേഷ് ടിക് ടോക്കിൽ ആകെ 439,718,600 കാഴ്‌ചകൾ നേടി, ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി. “ആഡംബര നഗരം” എന്നും അറിയപ്പെടുന്ന മനോഹരമായ നഗരം, രാജ്യത്തെ നാലാമത്തെ വലിയ നഗരമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button