Qatar

DJWE-ൽ തിളങ്ങി അമീർ

ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) തിങ്കളാഴ്ച ആരംഭിച്ച 19-ാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷൻ (DJWE) പുരോഗമിക്കവേ, അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മേള ഇന്ന് സന്ദർശിച്ചു. ഫെബ്രുവരി 25 ശനിയാഴ്ച വരെയാണ് മേള.

എക്‌സിബിഷന്റെ വിവിധ പവലിയനുകൾ സന്ദർശിച്ച അമീർ പ്രാദേശിക ഖത്തരിയുടേയും വിവിധ അന്താരാഷ്ട്ര കമ്പനികളുടെയും ആഭരണങ്ങൾ, വാച്ചുകൾ, രത്നക്കല്ലുകൾ എന്നിവയുടെ നിർമ്മാണത്തിലെ ഏറ്റവും പുതിയ ഡിസൈനുകൾ നോക്കി കണ്ടു.

ആഗോളതലത്തിൽ ആരാധകരുള്ള 500-ലധികം ആഭരണങ്ങളും വാച്ച് ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

ഖത്തർ ടൂറിസത്തിന്റെ ഖത്തരി ഡിസൈനേഴ്‌സ് സംരംഭത്തിന്റെ തിരിച്ചുവരവും ഈ പതിപ്പിലുണ്ട്. മേള ചരിത്രപരമായി രാജ്യത്തെ ഏറ്റവും അംഗീകൃതമായ സമകാലിക ജ്വല്ലറികൾക്കും വാച്ച് ബ്രാൻഡുകൾക്കും അവരുടെ ബിസിനസുകൾ ഉയർത്താൻ അവസരമൊരുക്കിയിട്ടുണ്ട്

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button