
ഹയ്യ കാർഡ് ഉപയോഗിച്ച് ഖത്തറിലേക്ക് വരുന്ന സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ അപ്‌ഡേറ്റ്. ഹയ്യ കാർഡ് ഉപയോഗിച്ച് വരുന്നവർ പ്രവേശന തിയ്യതി മുതൽ 2024 ജനുവരി 24 വരെയുള്ള കാലയളവിലേക്ക് ഹെൽത്ത് ഇൻഷുറൻസ് വാങ്ങണം. ഖത്തറിൽ എത്ര കാലം താമസിക്കാൻ ഉദ്ദേശിച്ചാലും ഇൻഷുറൻസ് കാലാവധി ഇതായിരിക്കും.
അതായത്, 2023 മാർച്ച് 1 മുതൽ ആണ് ഒരാൾ വരുന്നതെങ്കിൽ അയാൾ 11 മാസത്തെക്കുള്ള ഇൻഷുറൻസ് പോളിസിയാണ് നേടേണ്ടത്. ഖത്തറിലെത്തുന്നത് 2023 ഏപ്രിലിൽ ആണെങ്കിൽ അത് 10 മാസത്തേക്ക് ആയിരിക്കും.
ഹയ്യ കാർഡ് ഉടമയോടൊപ്പം “ഹയ്യ വിത്ത് മീ” ഫീച്ചറിൽ വരുന്ന മറ്റു 3 പേർക്കും ഈ നിയമം ബാധകമാണ്.
അതേസമയം, ഹയ്യയിലൂടെ അല്ലാതെ സാധാരണ വിസിറ്റ് വിസകളിൽ ഖത്തറിൽ വരുന്ന സന്ദർശകർക്ക് ഈ നിയമം ബാധകമല്ല. അവർക്ക് വിസ കാലയളവിലേക്ക് മാത്രമേ ഹെൽത്ത് ഇൻഷ്വറൻസ് നേടേണ്ടതുള്ളൂ.
ഇത് സംബന്ധിച്ച് അപ്‌ഡേറ്റ് ഖത്തർ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയ്യ കാർഡ് ഹോൾഡർമാർ ഉൾപ്പെടെ ഖത്തറിലേക്കുള്ള എല്ലാ സന്ദർശകരും അപേക്ഷ സമയത്ത് ലഭിക്കുന്ന ലിങ്കിലൂടെ moph വെബ്സൈറ്റിൽ നിന്നാണ് പോളിസി വാങ്ങേണ്ടത്. ഇത് നിർബന്ധവുമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ