ബിസിനസ്, വ്യവസായ മേഖലയിലെ ജീവനക്കാർക്ക് വാക്സീൻ നൽകാനായി ആരംഭിച്ച ഇൻഡസ്ട്രിയൽ ഏരിയയിലെ വലിയ വാക്സിനേഷൻ കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ദേശീയ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതിനുശേഷം, കേന്ദ്രം ലക്ഷ്യമിട്ട വിഭാഗങ്ങളിലേക്ക് 1.6 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ ഈ കേന്ദ്രം, ആഭ്യന്തര മന്ത്രാലയം, കൊനോകോഫിലിപ്സ് എന്നിവയുടെ പിന്തുണയോടെ, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ, ഖത്തർ ചാരിറ്റി എന്നിവയുടെ തത്തുല്യ സഹകരണത്തിലാണ് പ്രവർത്തിച്ചത്.
2021 ഏപ്രിലിലാണ് കേന്ദ്രം തുറന്നത്. സെന്ററിന് 300 വാക്സിനേഷൻ സ്റ്റേഷനുകളാണ് സെന്ററിൽ ഉണ്ടായിരുന്നത്. 700 ജീവനക്കാരുടെ പ്രായത്നത്തിൽ 25,000 ഡോസ് വാക്സിനുകളാണ് പ്രതിദിനം നൽകാൻ സൗകര്യമൊരുങ്ങിയത്.
ഖത്തർ ജനതയിൽ നിരവധി വ്യവസായ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനും സമൂഹത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ഈ ടീം വഹിച്ച പങ്ക് അഭിമാനകരമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടന്റും ഖത്തർ വാക്സിനേഷൻ സെന്റർ ഫോർ ബിസിനസ് ആന്റ് ഇൻഡസ്ട്രി സെക്ടറിന്റെ ഹെഡുമായ ഡോ. ഖാലിദ് അബ്ദുൾനൂർ പറഞ്ഞു