എക്‌സ്‌പോ 2023 ദോഹയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന” സന്ദർശകർക്കായി “ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്തതായി അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ എക്‌സ്‌പോ 2023 ദോഹ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി വെളിപ്പെടുത്തി.
ഹയ്യ കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് നിരവധി നിബന്ധനകൾ ഉണ്ടാകുമെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും ഖത്തർ സന്ദർശിക്കുന്നതിന് മുമ്പ് അവ അവലോകനം ചെയ്യേണ്ടതുണ്ടെന്നും അൽ ഖൂരി വിശദീകരിച്ചു.
2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ നടക്കുന്ന എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j