ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ മെഗാ പ്രൊമോഷൻ “JACKPOT JOURNEY” വിപുലമായ ആഘോഷങ്ങളോടെ തുടങ്ങി

🔹 10 Hyundai VENUE Cars – Grand Prize
🔹 1.5 ലക്ഷം QAR മൂല്യത്തിൽ ഷോപ്പിംഗ് വൗച്ചറുകൾ
🔹 110 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ
ദോഹ: രാജ്യത്തെ മുൻ നിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും “JACKPOT JOURNEY” മെഗാ പ്രൊമോഷൻ വിപുലമായ ആഘോഷ പരിപാടികളോടെ ആരംഭിച്ചു.
ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ വെച്ചു റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, പുതിയ പ്രൊമോഷൻ ഉദ്ഘാടനം ചെയ്തു. CEO ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ മറ്റ് മാനേജ്‌മന്റ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മെഗാ പ്രൊമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 10 ഹ്യുണ്ടായ് കാറുകളും 1.5 ലക്ഷം ഖത്തർ റിയാൽ മൂല്യത്തിൽ ഷോപ്പിംഗ് വൗച്ചറുകളും നേടാനാണു ഇത്തവണ ഗ്രാൻഡ് മാൾ അവസരമൊരുക്കിയിട്ടുള്ളത്.
110 വിജയികൾക്കായി സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്ന ഈ മെഗാ പ്രൊമോഷനിൽ പങ്കെടുക്കുന്നതിനായി, ഉപഭോക്താക്കൾ ഏതെങ്കിലും ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിലധികമോ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ പൂരിപ്പിച്ചു നൽകിയാൽ മതി. തികച്ചും സുതാര്യമായ നറുക്കെടുപ്പിലൂടെ ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
കഴിഞ്ഞ കുറെ വർഷങ്ങളിലായി വിജയകരമായി നടത്തിവരുന്ന മെഗാ പ്രമോഷനുകളിലൂടെ ഒരുപാട് വിജയികൾക്ക് കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ, ഗിഫ്റ് വൗച്ചറുകൾ തുടങ്ങിയ റിവാർഡുകൾ നൽകിക്കൊണ്ട് ഗ്രാൻഡ് മാൾ ജൈത്ര യാത്ര തുടരുകയാണ്.
കഴിഞ്ഞ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ മെഗാ പ്രൊമോഷന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജിയണൽ ഡയറക്ടർ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാൻഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പ്രവർത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്, ഖത്തറിലുടനീളം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കൂടുതല്‍ ഔട്ലറ്റുകള്‍ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.