റമദാൻ മാസത്തിലേക്ക് വേണ്ടതെല്ലാം; നിർധനർക്കായി ഭക്ഷണക്കൂടകൾ നൽകാൻ മന്ത്രാലയം

ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്, വരുന്ന റമദാൻ മാസത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഭക്ഷണ കൂടകൾ നൽകുന്ന “ഗിവിംഗ് ബാസ്ക്കറ്റ്” കാമ്പയിൻ ആരംഭിച്ചു.
“ഗിവിംഗ് ബാസ്ക്കറ്റി”ൽ വിശുദ്ധ റമദാൻ മാസത്തിലെ എല്ലാ ആവശ്യ സാധനങ്ങളും ഉൾപ്പെടുന്നു. അത് കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് തിട്ടപ്പെടുത്തും.
2022ലെ വിശുദ്ധ റമദാൻ മാസത്തിൽ ഖത്തറിലെ നിർധനരായ 4,329 കുടുംബങ്ങൾക്കാണ് കാമ്പയിൻ പ്രയോജനപ്പെട്ടത്. തുടർച്ചയായി നാലാം വർഷവും ഹിഫ്സ് അൽ നെയ്മ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.
കൊവിഡ്-19 മഹാമാരിയുടെ തുടക്കം മുതൽ ഹിഫ്സ് അൽ നെയ്മ സെന്ററുമായി സഹകരിച്ച് നിർദ്ധനരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഭക്ഷണ കൊട്ടകൾ എത്തിക്കുന്നതിനായി ഡയറക്ടറേറ്റ് ആരംഭിച്ച സംരംഭങ്ങളിലൊന്നാണ് “ഗിവിംഗ് ബാസ്ക്കറ്റ്” എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ് ഡയറക്ടർ ജനറൽ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം അൽ താനി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ