Qatar
ഖത്തറിൽ തിങ്കൾ മുതൽ ബുധൻ വരെ മൂടൽമഞ്ഞിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ക്യുഎംഡി
ഖത്തറിലെ ചില പ്രദേശങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെ രാത്രിയിലും പുലർച്ചെയിലും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
ഒക്ടോബർ 14നും 16നും ഇടയിൽ ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാർ ജാഗ്രത പാലിക്കാനും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകൾ പരിശോധിക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു.