ഒക്ടോബർ 23 മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ദോഹ-കൊച്ചി പ്രതിദിന സർവീസ് ആരംഭിക്കും. നിലവിലുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് സർവീസുകൾക്ക് പുറമേയാണ് പുതിയ സർവീസ് കൂട്ടിച്ചേർക്കുന്നത്. ഇക്കോണമി, ബിസിനസ് ക്ളാസുകളുള്ള വലിയ വിമാനമാണ് എയർ ഇന്ത്യ ചേർക്കുന്നത് എന്നതാണ് വിവരം.
ദിവസേന രാവിലെ 4.45 ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.35 ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നും പുലർച്ചെ 1.30 ന് പുറപ്പെടുന്ന വിമാനം 3.45 നാണ് ദോഹയിലെത്തുക. ഇപ്പോൾ വൺ വേ ഇക്കോണമി ടിക്കറ്റിന് 650 റിയാൽ മുതലാണ് ചാർജ് ചെയ്യുന്നത്. പുതിയ സർവീസിന്റെ നിരക്കുകൾ വ്യക്തമല്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv