ദോഹ: രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഖത്തർ കാർഗോ ആന്റ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിന്റെ നേതൃത്വത്തിൽ തടഞ്ഞു. 522 ഗ്രാം ഭാരമുള്ള മയക്കുമരുന്ന് ഭക്ഷണസാധനങ്ങൾക്കുള്ള ഷിപ്മെന്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളും പിടിക്കപ്പെടുന്ന സംഭവങ്ങളും സമീപ മാസങ്ങളിലായി ഖത്തറിൽ വർദ്ധിക്കുകയാണ്. നിരോധിത വസ്തുക്കൾ ഖത്തറിൽ കൊണ്ട് വരുന്നതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിരന്തര മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ തുടർച്ചയായി അരങ്ങേറുന്നത്.
അതേ സമയം ഖത്തർ വിമാനത്താവളങ്ങളിൽ കസ്റ്റംസ് ജാഗ്രതാ പരിശോധന കൂടുതൽ തീവ്രമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ശരീരഭാഷയടക്കം സൂക്ഷ്മമായി മനസ്സിലാക്കുന്ന സാങ്കേതിക സംവിധാനങ്ങളോടെയാണ് നിരീക്ഷണം തുടരുന്നതെന്നും കൾക്കടത്തുകാർ അവലംബിക്കുന്ന ഏത് പുതിയ ശൈലിയും പിടിക്കപ്പെടുമെന്നും കസ്റ്റംസ് അറിയിച്ചു.