WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഓൾഡ് ദോഹ പോർട്ടിലെ റമദാൻ പ്രത്യേക പരിപാടികൾ അറിയാം

മിന ഡിസ്ട്രിക്റ്റ്, ബോക്സ് പാർക്ക്, ക്രൂയിസ് ടെർമിനൽ എന്നിവയുടെ ആസ്ഥാനമായ പഴയ ദോഹ തുറമുഖം വിശുദ്ധ റമദാൻ മാസത്തിൽ സന്ദർശകർക്കായി നിരവധി പരിപാടികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

• മുസഹർ അൽ മിന – റമദാൻ മാസത്തിൽ ദിവസവും

 ‘റമദാൻ ഡ്രമ്മർമാർ’ എന്നറിയപ്പെടുന്ന മുസാഹെരാത്തികൾ റമദാൻ പ്രാർത്ഥനകൾ വിളിച്ച് തുറമുഖത്ത് കറങ്ങും. ഒരു ദിവസത്തെ നോമ്പ് ആരംഭിക്കുന്നതിന് മുൻപായ ഭക്ഷണസമയത്തിലേക്ക് പ്രദേശവാസികളെ ഉണർത്താനാണ് പരമ്പരാഗതമായി ഇത് ചെയ്തുവരുന്നത്.

• സൂഖ് അൽ മിന – റമദാൻ മാസത്തിൽ ദിവസവും മിന ജില്ലയിലെ റമദാൻ പോപ്പ്-അപ്പ് മാർക്കറ്റിൽ വിവിധ റീട്ടെയിൽ ഷോപ്പുകൾ പ്രത്യേകമായി തുറക്കും. ഭക്ഷണം, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഇനങ്ങൾ ഇവിടെ വില്പനക്കെത്തും.

• ഗരങ്കാവോ നൈറ്റ് – റമദാനിലെ 14-ാം വൈകുന്നേരം, വൈകുന്നേരം 6 മണി മുതൽ 11 മണി വരെയുള്ള കുട്ടികളുടെ പ്രധാന ആഘോഷം. അയല്പക്കങ്ങൾ സന്ദർശിക്കുന്ന കുട്ടികൾക്കായി മധുര പലഹാരങ്ങളും റംസാൻ വിഭവങ്ങളും വിതരണം ചെയ്യും. 

 • വഡാ റമദാൻ – റമദാനിലെ അവസാന നാല് ദിവസങ്ങൾ, വൈകുന്നേരം 6 മുതൽ രാത്രി 10 വരെ, റമദാനിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനങ്ങൾ, പ്രാർത്ഥനകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ഇവിടെ അരങ്ങേറും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button