ഇന്ത്യയിലെ ഇസ്ലാമോഫോബിക്ക് പ്രചരണം അപകടരമായ നിലയിൽ – ഖത്തർ വിദേശ കാര്യ സഹമന്ത്രി

വൈവിധ്യത്തിന്റെയും സഹജീവനത്തിന്റെയും പേരിൽ ദീർഘകാലം അറിയപ്പെട്ട ഇന്ത്യയിലെ ഇസ്ലാമോഫോബിക്ക് ചർച്ചകൾ അപകടരമായ നിലയിലെത്തിക്കഴിഞ്ഞതായി ഖത്തർ വിദേശ കാര്യ സഹമന്ത്രി ലോള്വാ ബിൻത് റാഷിദ് അൽ ഖതർ.
വിഷയത്തെ ഔദ്യോഗികമായും ഭരണപരമായും നേരിട്ടില്ലെങ്കിൽ, ഇന്ത്യയിൽ ഇസ്‌ലാമിന് നേരെയുള്ള വ്യവസ്ഥാപിതമായ വിദ്വേഷ പ്രചരണം 200 കോടി മുസ്ലിം ജനതക്കെതിരായ മനപൂർവമായ അവഹേളനമായി കണക്കാക്കേണ്ടി വരുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ, ഇസ്‌ലാമിക പ്രവാചകൻ മുഹമ്മദിനെതിരെ ബിജെപി ഉന്നത നേതാക്കൾ നടത്തിയ അപകീർത്തികരമായ പരാമർശം വ്യാപക പ്രതിഷേധത്തിനാണ് അറബ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വഴി വെച്ചത്. ഭരണകക്ഷിയുടെ ഉന്നത നേതാക്കളുടെ വിദ്വേഷ പരാമർശം എന്ന നിലയിൽ ഖത്തറും കുവൈത്തും അംബാസിഡർമാരെ നേരിട്ട് വിളിച്ച് പ്രതിഷേധകുറിപ്പ് കൈമാറി.
പരാമർശം വിവാദമായതിനെ തുടർന്ന് ഔദ്യോഗിക പദവികളിൽ നിന്ന് ബിജെപി ഈ നേതാക്കളെ പുറത്താക്കിയിരുന്നു. അംബാസിഡറെ വിളിച്ചുവരുത്തിയ സംഭവത്തിൽ പരാമർശം ഇന്ത്യ ഗവണ്മെന്റിനെ പ്രതിനിധീകരിക്കുന്നില്ലെന്നു ഖത്തർ ഇന്ത്യൻ എംബസിയും പത്രക്കുറിപ്പിൽ വ്യക്തമാക്കി.