Qatar

ഖത്തറിൽ 12 റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടി

ദോഹ: നിയമങ്ങൾ ലംഘിച്ചതിന് 12 ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ലൈസൻസ് പിൻവലിക്കുകയും ചെയ്യുന്നതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.  

ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുറപ്പെടുവിച്ച തീരുമാനങ്ങൾ ലംഘിച്ച ഓഫീസുകളുടെ ലൈസൻസാണ് റദ്ദാക്കിയത്.

ഗാർഹിക തൊഴിലാളികളുടെ ഗ്യാരന്റി നീട്ടുന്നതിലും വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റിന് നിശ്ചയിച്ച പരമാവധി വിലയിലും റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നിന്ന് എന്തെങ്കിലും ദുരുപയോഗങ്ങളോ ലംഘനങ്ങളോ നേരിടുകയാണെങ്കിൽ, 40288101 എന്ന ഹോട്ട്ലൈൻ അല്ലെങ്കിൽ info@mol.gov.qa എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button