WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

അറബ്, ലോക-കപ്പുകൾക്കായി വമ്പൻ പാർക്കിംഗ് സൗകര്യങ്ങൾ പൂർത്തിയാക്കി അഷ്‌ഗൽ

ദോഹ: 2021 അറബ് കപ്പിന്റെയും 2022 ഫിഫ ലോകകപ്പിന്റെയും ഭാഗമായി 50 പുതിയ പാർക്കിംഗ് ലോട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് അതോറിറ്റി – അഷ്ഗാൽ അറിയിച്ചു. ഏകദേശം 3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ, 51,000 കാറുകളും 5,600 ബസുകളും പാർക്ക് ചെയ്യാൻ ഉതകുന്നതാണ് ലോട്ടുകൾ. വെറും മൂന്ന് മാസത്തിനുള്ളിലാണ് പണികൾ പൂർത്തിയാക്കിയത്.

പുതിയ പാർക്കിംഗ് ലൊക്കേഷനുകളിൽ കാറുകൾക്കും ബസുകൾക്കും ടാക്സികൾക്കും പ്രത്യേക സ്ഥലങ്ങളുണ്ട്. നിലവിലുള്ള പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമെ പുതിയ പാർക്കിംഗ് സ്ഥലങ്ങളും നൽകിയിട്ടുണ്ട്. സ്റ്റേഡിയങ്ങളിലേക്കുള്ള ആരാധകരുടെ പ്രവേശനം, റോഡുകളിലെ തിരക്ക്, ഗതാഗതം തുടങ്ങിയവ ഏറെ സുഗമമാക്കുന്നതാണ് പുതിയ മാറ്റങ്ങൾ.

ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അഷ്ഗൽ പുതിയ പാർക്കിംഗ് സ്ഥലങ്ങൾ എസ്‌സിക്ക് കൈമാറി.

50 പുതിയ പാർക്കിംഗ് ലോട്ടുകളിൽ 26 എണ്ണം സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള വിധമാണ്. 17 പാർക്കിംഗ് ലോട്ടുകൾ സ്റ്റേഡിയങ്ങൾക്ക് വിദൂരത്തിൽ കർവ, മെട്രോ സമീപങ്ങളിലും സ്ഥാപിച്ചിരിക്കുന്നു  3 മൾട്ടി-യൂസ് സ്‌പെയ്‌സുകളുടെ നിർമ്മാണത്തിന് പുറമെ പരിശീലന ഗ്രൗണ്ടുകൾക്കായി 4 പാർക്കിംഗ് ലോട്ടുകളും നൽകിയിട്ടുണ്ട്.

സ്റ്റേഡിയങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന പാർക്കിംഗ് ലോട്ടുകളെ സംബന്ധിച്ചിടത്തോളം, 19,000 കാറുകളും 1,930 ബസുകളും ഉൾക്കൊള്ളുന്ന 7 പാർക്കിംഗ് ലോട്ടുകൾ അൽ ബൈത്ത് സ്റ്റേഡിയത്തിനടത്താണ്.  അൽ ജനൂബ് സ്റ്റേഡിയത്തെ സംബന്ധിച്ചിടത്തോളം, 1,800 കാറുകളും 750 ബസുകളും ഉൾക്കൊള്ളാൻ കഴിയുന്ന 3 പാർക്കിംഗ് ലോട്ടുകൾ ലഭ്യമാവും.

കൂടാതെ, 4,000 കാറുകൾക്കും  370 ബസുകൾക്കുമുള്ള 5 പാർക്കിംഗ് ലോട്ടുകൾ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിന് അടുത്തുണ്ട്. അൽ തുമാമ സ്റ്റേഡിയത്തിന്, 11,400 കാറുകൾക്കും 400 ബസുകൾക്കും സർവീസ് നൽകുന്ന 4 പാർക്കിംഗ് ലോട്ടുകളും, സ്റ്റേഡിയം 974 ലേക്ക് സർവീസ് ചെയ്യുന്നതിനായി 2,900 കാറുകളും 350 ബസുകളും ഉൾക്കൊള്ളുന്ന 3 പാർക്കിംഗ് ലോട്ടുകളും നിർമ്മിച്ചു.  

സ്റ്റേഡിയത്തിന്റെ വിദൂരങ്ങളിൽ നിർമ്മിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങൾക്കാകട്ടെ, 11,900 കാറുകളും 1,800 ബസുകളും ഉൾക്കൊള്ളാൻ കഴിയും. അങ്ങനെ, എല്ലാ പാർക്കിംഗ് ലോട്ടുകളിലുമായി (50 സൈറ്റുകൾ) 51,000-ലധികം കാറുകൾക്കും 5,600-ലധികം ബസ്സുകൾക്കും പാർക്കിംഗ് സാധ്യമാകും. സ്റ്റേഡിയങ്ങൾക്ക് ചുറ്റും നേരത്തെ നിർമ്മിച്ചവക്ക് പുറമെയാണ് ഈ അധിക പാർക്കിംഗ് സ്ഥലങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button