ഖത്തറിനെതിരെ യൂറോപ്യൻ പാർലമെന്റിന്റെ പ്രമേയം: തള്ളി അറബ് പാർലമെന്റ്
ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ പാർലമെന്റിന്റെ സമീപകാല പ്രമേയം തള്ളിക്കളയുന്നതായി അറബ് പാർലമെണ്ട് അസോസിയേഷൻ ഓഫ് സെക്രട്ടറി ജനറൽ സ്ഥിരീകരിച്ചു. പ്രമേയം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും യഥാർത്ഥ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കമ്മറ്റി വിശദീകരിച്ചു.
ഖത്തറിനെ ചോദ്യം ചെയ്യാനും തുരങ്കം വയ്ക്കാനുമുള്ള ദുരുദ്ദേശപരവും ആസൂത്രിതവുമായ പ്രചാരണങ്ങളുടെ തുടർച്ചയാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രമേയമെന്ന് ശൂറ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ നാസർ അൽ ഫദല ചെയർമാനായുള്ള അറബ് പാർലമെന്റുകളുടെ സെക്രട്ടറി ജനറൽമാരുടെ അസോസിയേഷൻ വിലയിരുത്തി.
കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ കൈവരിച്ച വിജയങ്ങളും നേട്ടങ്ങളും വിവിധ സംസ്‌കാരങ്ങളിൽ നിന്നുള്ള ആരാധകരെ ആവേശത്തോടെയും ആതിഥ്യമര്യാദയോടെയും നിറഞ്ഞ അന്തരീക്ഷത്തിൽ സ്വീകരിക്കുന്നതും അവഗണിച്ചാണ് പ്രമേയമെന്നും അസോസിയേഷൻ ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിലെ തൊഴിലാളികളുടെയും മനുഷ്യാവകാശങ്ങളുടെയും സ്ഥിതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പ്രസ്താവനകളും വിശ്വാസ്യതയോടും നിഷ്പക്ഷതയോടും കൂടി അന്വേഷിക്കണമെന്നും അവലോകനം ചെയ്യണമെന്നും ഈ ദ്രോഹകരമായ പ്രചാരണത്തിന്റെ ഫയൽ തള്ളുകയോ ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയോ ചെയ്യണമെന്നും യൂറോപ്യൻ പാർലമെന്റിനോട് കമ്മിറ്റി ആവശ്യപ്പെട്ടു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu