Qatar

ഖത്തറിന്റെ അഭിമാനകരമായ നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതിക്ക് അമീർ തറക്കല്ലിട്ടു

ചൊവ്വാഴ്ച രാവിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തറിന്റെ അഭിമാനകരാമയ നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതിക്ക് തറക്കല്ലിട്ടു. ചടങ്ങിൽ, നോർത്ത് ഫീൽഡ് എക്സ്പാൻഷൻ പ്രോജക്ടിന്റെ വികസനത്തിന്റെ ഘട്ടങ്ങളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിച്ചു.

നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതി ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വാർഷിക ഉൽപ്പാദന ശേഷി പ്രതിവർഷം 77 ദശലക്ഷം ടണ്ണിൽ നിന്ന് 2026 ഓടെ 126 ദശലക്ഷം ടണ്ണായി ഉയർത്തും. ലോകത്ത് ദ്രവീകൃത പ്രകൃതി വാതക ഉൽപ്പാദനത്തിൽ ഖത്തറിന്റെ നേതൃത്വം ഗണ്യമായി വർധിപ്പിക്കും.

ഊർജകാര്യ സഹമന്ത്രി എച്ച്.ഇ.  സാദ് ബിൻ ഷെരീദ അൽ കഅബിയും ചടങ്ങിൽ പ്രഭാഷണം നടത്തി.

ഉദ്ഘാടനത്തിനുശേഷം, അമീർ പദ്ധതി പര്യടനം നടത്തി. പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും അത് കൈവരിക്കുന്ന സുസ്ഥിര വളർച്ചയെക്കുറിച്ചും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അതിന്റെ ഡെറിവേറ്റീവുകളുടെയും പ്രാദേശികവും അന്തർദ്ദേശീയവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനെ കുറിച്ചും അധികൃതർ അമീറിന് വിശദീകരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button