ഇടനിലക്കാരില്ലാതെ നേരിട്ട് കന്നുകാലികളെ ആവശ്യക്കാർക്ക് നൽകാൻ പദ്ധതിയുമായി മന്ത്രാലയം
പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കന്നുകാലികളെ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്നതിനുള്ള യാർഡുകൾ സ്ഥാപിക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കന്നുകാലി കാര്യ വകുപ്പ് പദ്ധതിയൊരുക്കുന്നതായി വകുപ്പ് ഡയറക്ടർ എൻജിനീയർ അബ്ദുൽ അസീസ് അൽ സിയാറ വെളിപ്പെടുത്തി.
1.3 ദശലക്ഷത്തിലധികം കന്നുകാലികളുള്ള ഖത്തറിന്റെ കന്നുകാലി മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ വകുപ്പ് ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വെറ്ററിനറി ലബോറട്ടറികളിൽ ISO 17025 സ്റ്റാൻഡേർഡ് നടപ്പിലാക്കുന്നതിനും പരിപാലിക്കുന്നതിനും പിന്തുണയ്ക്കുന്നതിനായി iVetNet ഉപയോഗത്തെക്കുറിച്ചുള്ള ഒരു പ്രാദേശിക പരിശീലന കോഴ്സിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഹയിലെ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (IAEA) സഹകരണത്തോടെ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് അഞ്ച് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv