2023 ലെ അമീർ കപ്പ് 51-ാം പതിപ്പിന്റെ ഫൈനൽ മെയ് 12ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിലെ ശേഷിക്കുന്ന നാല് ടീമുകൾ സെമിഫൈനലിൽ പോരാടും. ഏപ്രിൽ 24, 25 തീയതികളിൽ നടക്കുന്ന സെമി മത്സരങ്ങളിൽ അൽ ഷഹാനിയ അൽ സദ്ദിനെയും അൽ സെയ്‌ലിയ അൽ അറബിയെയും നേരിടും.
അഹ്മദ് ബിൻ അലി സ്റ്റേഡിയം മുമ്പ് 2020 ലെ അമീർ കപ്പ് ടൂർണമെന്റിന്റെ 48-ാമത് എഡിഷന്റെ ഫൈനലിന് ആതിഥേയത്വം വഹിച്ചിരുന്നു, അതിൽ അൽ സദ്ദ് 2-1 ന് അൽ അറബിയെ പരാജയപ്പെടുത്തി. 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ നാലാമത്തെ സ്റ്റേഡിയം എന്ന നിലയിൽ അഹ്മദ് ബിൻ അലിയുടെ ഉദ്ഘാടന മൽസരവുമായിരുന്നു അന്ന്.
2022 ഫിഫ ലോകകപ്പ് ഖത്തറിൽ, റൗണ്ട് ഓഫ് 16 ലെ അർജന്റീന-ഓസ്‌ട്രേലിയ മത്സരം ഉൾപ്പെടെ ഏഴ് മത്സരങ്ങൾക്ക് 45,302 ആരാധക ശേഷിയുള്ള അഹ്മദ് ബിൻ അലി സ്റ്റേഡിയം ആതിഥേയത്വം വഹിച്ചു.
ഉമ്മുൽ അഫ ഏരിയയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം അൽ റയ്യാൻ ക്ലബിന്റെ ആസ്ഥാനം കൂടിയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp