QatarUncategorized
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ആശങ്ക വേണ്ട. പകരം മാനദണ്ഡം 10 ദിവസത്തിനകം.
ന്യൂഡൽഹി/ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടർന്നു സിബിഎസ്ഇ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കുള്ള പകരം മൂല്യനിർണയത്തെ സംബദ്ധിച്ച ആശങ്കകൾ ഒഴിവായി. പകരം മൂല്യനിർണയത്തിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ, 13 അംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. തീരുമാനം 10 ദിവസത്തിനുള്ളിൽ സമർപ്പിക്കണം. വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപിൻ കുമാറാണു സമിതിയുടെ അധ്യക്ഷൻ. മലയാളിയും സിബിഎസ്ഇ അക്കാദമിക് ഡയറക്ടറുമായ ഡോ. ജോസഫ് ഇമ്മാനുവലും സമിതി അംഗമാണ്.
പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച പരീക്ഷ റദ്ദാക്കിയ നടപടിയെ അഭിനന്ദിച്ച സുപ്രീം കോടതി രണ്ടാഴ്ചയ്ക്കകം മൂല്യനിർണയത്തെ സംബന്ധിച്ച് തീരുമാനത്തിൽ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് കോളേജ് അഡ്മിഷന് ഒരു തടസ്സവും വരാതിരിക്കാൻ കൂടി വേണ്ടിയായിരുന്നു ഇത്.