Qatar

തണുപ്പിനെ സ്വാഗതം ചെയ്യാൻ ‘അൽ-ഗഫർ’ നക്ഷത്രം ഇന്നുദിക്കും

ഖത്തറിൽ രാത്രികാല തണുപ്പിന് തുടക്കം കുറിച്ച് ഇന്ന് വൈകുന്നേരത്തോടെ ‘അൽ-ഗഫർ നക്ഷത്രം’ ഉദിച്ചുയരുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. 

പകൽ സമയത്ത് നേരിയ കാലാവസ്ഥയും രാത്രികളിൽ തണുപ്പും ഈ കാലയളവിന്റെ സൂചനയാണ്. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) കണക്കനുസരിച്ച്, ശൈത്യകാലത്തിന്റെ വരവിനെ സൂചിപ്പിക്കുന്ന ഈ കാലയളവ് 13 ദിവസം നീണ്ടുനിൽക്കും.

‘അൽ-ഗഫർ നക്ഷത്രം’ പ്രക്ഷുബ്ധമായ കടലിനും മഴമേഘങ്ങളുടെ രൂപീകരണത്തിനും കാരണമാകും. ഇത് “ട്രഫിളുകളുടെ പുത്രിമാർ” അല്ലെങ്കിൽ ചിലപ്പോൾ “ഇടിമിന്നലിന്റെ പുത്രിമാർ” എന്ന് വിളിക്കപ്പെടുന്ന ബനാത്ത് അൽ-കമാ എന്നറിയപ്പെടുന്ന മഴയെ സൂചിപ്പിക്കുന്നു.

Related Articles

Back to top button