
നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന ആർക്കും ഇഹ്തിറാസ് പോർട്ടൽ പ്രീ-രജിസ്‌ട്രേഷൻ ആവശ്യമില്ല. നേരത്തെ സന്ദർശക വിസയിലുള്ളവർക്ക് നിർബന്ധമായിരുന്ന രജിസ്‌ട്രേഷൻ ആണ് പൊതുജനാരോഗ്യ മന്ത്രാലയം നീക്കം ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം വെബ്‌സൈറ്റ് ട്രാവൽ പോളിസിയിൽ ലഭ്യമാണ്.
അതേസമയം, നവംബർ 1 മുതൽ ഖത്തറിലേക്ക് വിസിറ്റ് വിസകളിൽ പ്രവേശനം സാധ്യമാവില്ല. പകരം ഹയ്യ കാർഡ് ഉപയോഗിച്ച് ആവും പ്രവേശനം. താമസ വിസക്കാർക്ക് ഈ നിബന്ധന ഇല്ല. ഇവരുൾപ്പടെ ആർക്കും ഇഹ്തിറാസ് രജിസ്‌ട്രേഷൻ വേണ്ടി വരില്ല.
ഖത്തറിൽ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ മാത്രമാണ് ഇനി ഇഹ്തിറാസ് ആപ്പ് ഗ്രീൻ സ്റ്റാറ്റസും ആവശ്യമുള്ളത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/CGezRNsh35nLZC0vevQaom