കൊറോണ വൈറസ് രോഗത്തിന്റെ മൂന്നാം തരംഗത്തിന്റെ ആരംഭമാണ് ഖത്തർ നിലവിൽ കാണുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ സോഹ അൽ ബയാത്ത് ഞായറാഴ്ച ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നവംബർ മുതൽ കൊറോണ വൈറസ് അണുബാധകളുടെ എണ്ണത്തിൽ ഖത്തറിൽ നേരിയ വർധനയുണ്ടായെന്നും എന്നാൽ കഴിഞ്ഞ പത്ത് ദിവസങ്ങളിലും രണ്ടാഴ്ചയ്ക്കിടയിലും വർധന ഇരട്ടിയായെന്നും അവർ പറഞ്ഞു.
“അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതും ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ടതുമായ കോവിഡ് കേസുകളിൽ ഭൂരിഭാഗവും രണ്ട് ഗ്രൂപ്പുകളിലായിരുന്നു — കുട്ടികൾ ഉൾപ്പെടെയുള്ള വാക്സിനേഷൻ സ്വീകരിക്കാത്തവരും, അല്ലെങ്കിൽ രണ്ടാം ഡോസ് എടുത്ത് 6 മാസം കഴിഞ്ഞവരും,” അവർ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച കൊവിഡ് 19 ബാധിച്ച് മരിച്ച രോഗികൾ വാക്സിൻ എടുത്തിട്ടില്ലെന്നും തീവ്രപരിചരണം ആവശ്യമുള്ള രോഗികൾ പോലും ബൂസ്റ്റർ ഡോസ് എടുത്തില്ലെന്നും ഡോ. സോഹ വെളിപ്പെടുത്തി.
മൂന്നാമത്തെ ഡോസ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഡോക്ടർ അൽ ബയാത്ത് പറഞ്ഞു. “ഗുരുതരമായ സങ്കീർണതകളൊന്നും ഉണ്ടായിട്ടില്ല അല്ലെങ്കിൽ പാർശ്വഫലത്തിന്റെ ഭാഗമായി ആരെയും തീവ്രപരിചരണത്തിൽ പ്രവേശിച്ചിപ്പിച്ചില്ല, ബൂസ്റ്റർ ഡോസ് എടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ ആളുകളെ ഓർമ്മിപ്പിക്കുന്നു,” അവർ ആവർത്തിച്ചു.
د. سهى البيات : نشهد الآن بداية دخول الموجة الثالثة للفيروس في قطر#تلفزيون_قطر pic.twitter.com/SM2fatJV22
— تلفزيون قطر (@QatarTelevision) January 2, 2022