![](https://qatarmalayalees.com/wp-content/uploads/2023/11/image_editor_output_image2113963228-1701091464543-780x470.jpg)
![](https://qatarmalayalees.com/wp-content/uploads/2023/11/image_editor_output_image2113963228-1701091464543-780x470.jpg)
AFC ഏഷ്യൻ കപ്പ് ഖത്തർ 2023-ന്റെ 90,000 അധിക ടിക്കറ്റുകൾ 2023 നവംബർ 19-ന് വില്പനക്കെത്തിയ രണ്ടാം ബാച്ചിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു. ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കാണികളാണ് ടിക്കറ്റുകളിൽ ഭൂരിഭാഗവും വാങ്ങിയത്.
ഖത്തറും ലെബനനും തമ്മിലുള്ള ടൂർണമെന്റ് ഉദ്ഘാടനത്തിന് പുറമേ, ജനുവരി 12-ന് ഐക്കണിക് ലുസൈൽ സ്റ്റേഡിയത്തിൽ, സൗദി അറേബ്യയും ഒമാനും തമ്മിലുള്ള മത്സരമാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിലെത്തിയത്.
ടൂർണമെന്റിനുള്ള ടിക്കറ്റ് വിൽപ്പന ഇപ്പോഴും തുടരുകയാണ്. ടൂർണമെന്റിന്റെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റ് വഴി ആരാധകർക്ക് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകളുടെ വില 25 QAR മുതൽ ആരംഭിക്കുന്നു. 2024 ജനുവരി 12 നും ഫെബ്രുവരി 10 നും ഇടയിൽ സ്റ്റേഡിയത്തിലുടനീളം ആകെ 51 മത്സരങ്ങളാണ് നടക്കുക.
AFC ഏഷ്യൻ കപ്പ് ഖത്തർ 2023-ന്റെ എല്ലാ മത്സര ടിക്കറ്റുകളും ഡിജിറ്റലാണ്. അവ ഏത് മൊബൈലിലും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന് ഹയ്യ നിർബന്ധിത മുൻവ്യവസ്ഥയായിരിക്കില്ല.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv