ലുസൈൽ ബുലേവാർഡ് ‘അൽ-മജ്ലിസ്’ ഇയർ എൻഡ് ആഘോഷം: ടിക്കറ്റുകൾ വിൽപ്പന തുടങ്ങി

ഡിസംബർ 31-ന് ലുസൈൽ ബുലേവാർഡിലെ ‘അൽ-മജ്ലിസ്’ വേദിയിൽ നടക്കുന്ന ന്യൂ ഇയർ ആഘോഷത്തിനായുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു. ഉത്സവമുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പ്രത്യേക ആഘോഷ രാത്രിയാകും ഇതെന്ന് സംഘാടകർ അറിയിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ഫയർവർക്സ്, ഡ്രോൺ ഷോ, ലൈറ്റ് ഷോ എന്നിവയും വിവിധ ലൈവ് എന്റർടെയിൻമെന്റ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5 മണിക്ക് ഗേറ്റുകൾ തുറക്കും. രാത്രി മുഴുവൻ പരിപാടികൾ തുടരും.
ഈ ആഘോഷം ടിക്കറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന സ്വകാര്യ വേദിയായ ലുസൈൽ ബുലേവാർഡ് – അൽ-മജ്ലിസിലായിരിക്കും. ടിക്കറ്റുള്ളവർക്ക് മാത്രം പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവേശന സമയത്ത് ടിക്കറ്റ് പരിശോധന നിർബന്ധമാണ്.
ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ:
• മുതിർന്നവർക്ക് QR300
• 6 മുതൽ 12 വയസുവരെ ഉള്ള കുട്ടികൾക്ക് QR150
• 6 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം
എല്ലാ ടിക്കറ്റ് ഉടമകൾക്കും സൗജന്യ ഭക്ഷണവും പാനീയങ്ങളും നൽകും. കൂടാതെ വിവിധ ഗിവ്‌അവേകളും പരിപാടിക്കിടെ വിതരണം ചെയ്യും. ടിക്കറ്റുകൾ ഇവിടെ വാങ്ങാം – https://tickets.virginmegastore.me/qa/event/30801/music/lets-celebrate-at-lusail-boulevard-31-12-2025
വേദിക്ക് സമീപത്തായിരിക്കും പാർക്കിംഗ് ഏരിയ. തിരക്ക് ഒഴിവാക്കാൻ അതിഥികൾ നേരത്തേ എത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കുടുംബങ്ങൾക്കും സന്ദർശകർക്കും 2026-നെ സ്വാഗതം ചെയ്യാനുള്ള പ്രീമിയം ആഘോഷമായിരിക്കും ലുസൈൽ ബുലേവാർഡ് ന്യൂ ഇയർ സെലിബ്രേഷൻ.




