Qatar
സെൻട്രൽ മാർക്കറ്റ് ഇന്റർസെക്ഷൻ നാല് ദിശകളിൽ നിന്നും അടച്ചിടും

പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ, സെൻട്രൽ മാർക്കറ്റ് ഇന്റർസെക്ഷൻ നാല് ദിശകളിൽ നിന്നും താൽക്കാലികമായും പൂർണ്ണമായും അടച്ചിടുന്നതായി പ്രഖ്യാപിച്ചു.
അറ്റകുറ്റപ്പണികൾക്കായി നവംബർ 12 ബുധനാഴ്ച പുലർച്ചെ 12 മുതൽ പുലർച്ചെ 5 വരെയാവും അടച്ചിടൽ.
ഈ കാലയളവിൽ, റോഡ് ഉപയോക്താക്കൾ നിർദ്ദിഷ്ട വേഗത പാലിക്കാനും ലഭ്യമായ എല്ലാ ബദൽ റൂട്ടുകളും ഉപയോഗിക്കാനും സൂചിപ്പിച്ചിരിക്കുന്നതുപോലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ അടുത്തുള്ള സ്ട്രീറ്റുകൾ ഉപയോഗിക്കാനും അഷ്ഗാൽ അഭ്യർത്ഥിക്കുന്നു.




