BusinessQatar

കുറഞ്ഞ ചെലവിൽ ഹോം ബിസിനസുകൾ; ലൈസൻസിംഗ് എളുപ്പമാക്കി മന്ത്രാലയം

ദോഹ: എളുപ്പത്തിൽ ലൈസൻസിംഗ് നടപടിക്രമങ്ങളോടെ 15 ഹോം ബിസിനസ് പ്രവർത്തനങ്ങൾ അനുവദിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI).

അനുവദനീയമായ ഹോം ബിസിനസ്സ് പ്രവർത്തനങ്ങളിൽ വിവിധ തരത്തിലുള്ള അറബിക് മധുരപലഹാരങ്ങൾ തയ്യാറാക്കൽ, അവസരങ്ങളിൽ ഭക്ഷണം വിളമ്പൽ, തയ്യൽ, എംബ്രോയ്ഡറി, വസ്ത്ര നിർമാണം, പാഴ്സൽ, ഗിഫ്റ്റ് റാപ്പിംഗ്, വെബ്സൈറ്റ് ഡിസൈൻ എന്നിവ ഉൾപ്പെടുന്നു.

ഫോട്ടോകോപ്പി, ഫോട്ടോഗ്രാഫി, പാക്കേജിംഗ് ഡോക്യുമെന്റുകൾ, മെമ്മോകൾ, ബൈൻഡിംഗുകളും കത്തുകളും, സുഗന്ധദ്രവ്യങ്ങളും ബുഖൂറും നിർമ്മിക്കുകയും തയ്യാറാക്കുകയും ചെയ്യുക, സൗന്ദര്യവർദ്ധക വസ്തു നിർമ്മാണം, പൈകളും പേസ്ട്രികളും തയ്യാറാക്കൽ എന്നിവയാണ് മറ്റ് പ്രവർത്തനങ്ങൾ.

സോഫ്‌റ്റ്‌വെയർ മെയിന്റനൻസും വെബ് പേജ് ഡിസൈനും, പുരാവസ്തു പരിപാലനം, ബുക്ക് ബൈൻഡിംഗ്, കോഫി മേക്കിംഗ്, മസാല നിർമ്മാണം എന്നിവയും അനുവദനീയമായ ഹോം ബിസിനസ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

ഒരു ഹോം ലൈസൻസ് ലഭിക്കാനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്: വാണിജ്യ ലൈസൻസ് സേവനങ്ങളുടെ അപേക്ഷാ ഫോം, കെട്ടിട നിർമ്മാണം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലാൻഡ് പ്ലാൻ, വസ്തുവിന്റെ ഉടമയുടെ NOC, ലൈസൻസ് ഉടമയുടെ ഏറ്റെടുക്കൽ സർട്ടിഫിക്കറ്റ്, Whom It may Concern സർട്ടിഫിക്കറ്റ് (കഹ്‌റാമ), അപേക്ഷകന്റെയും വീട്ടുടമയുടെയും തിരിച്ചറിയൽ കാർഡുകളുടെ പകർപ്പ്, വീടിന്റെ മൈ അഡ്രസ് നമ്പർ പ്ലേറ്റ്.

ഹോം ബിസിനസ് ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷകന് ഏകജാലക സംവിധാനത്തിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുകയാണെങ്കിൽ, ലൈസൻസിംഗ് സേവനങ്ങൾക്കായി അപേക്ഷകർ പേപ്പർ ഫോം പൂരിപ്പിക്കേണ്ടതില്ല.

MoCI-യുടെ രജിസ്ട്രേഷൻ, കൊമേഴ്‌സ്യൽ ലൈസൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് വീട്ടിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ലൈസൻസുകൾ നൽകുന്നത്. ഇതിനായി ഉയർന്ന ചിലവുകൾ ആവശ്യമില്ല. പ്രധാനമായും വ്യക്തിഗത കഴിവുകൾ അനുസരിച്ചാണ് ലൈസൻസുകൾ നൽകി വരുന്നത്. ഹോം സംരംഭത്തിനായി ശല്യപ്പെടുത്തുന്ന ഉപകരണങ്ങളോ അപകടകരമായ വസ്തുക്കളോ ഉപയോഗിക്കരുതെന്ന് നിബന്ധനയുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button