HealthQatar

കുട്ടികൾക്കായുള്ള റിയാദ മെഡിക്കൽ സെൻ്ററിൻ്റെ ‘ബാക്ക് ടു സ്‌കൂൾ’ ക്യാമ്പെയ്ൻ ആരംഭിച്ചു

ദോഹ, ഖത്തർ: ആരോഗ്യകരമായ അധ്യായന വർഷം ഉറപ്പാക്കുന്നതിനായും കുട്ടികളെ ആത്മവിശ്വാസത്തോടെ സ്‌കുളിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും ഭാഗമായി റിയാദ മെഡിക്കൽ സെൻറർ കുട്ടികൾക്കായി പ്രത്യേകമായി ഒരുക്കിയ ‘ബാക്ക് ടു സ്‌കൂൾ’ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു. ആഗസ്റ്റ് 19-ന് നടന്ന ഔദ്യോഗിക ഉദ്ഘാടനം കർമ്മം കുട്ടികൾ ചേർന്ന് നിർവഹിച്ചു.

കുട്ടികളുടെ ആരോഗ്യവും ആരോഗ്യകരമായ പഠന വർഷവും ഉറപ്പാക്കുക എന്നതാണ് ക്യാമ്പെയ് നിൻറെ പ്രധാന ലക്ഷ്യം. ഇതിനായി, പീഡിയാട്രിക് സ്പെഷ്യലിസ്റ്റുമാരുടെ നേതൃത്വത്തിൽ നിരവധി ആരോഗ്യ അവബോധ പരിപാടികളും പ്രത്യേക വെൽനെസ് പാക്കേജുകളും റിയാദ മെഡിക്കൽ സെൻ്റിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിനത്തിൽ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിന്റെയും പ്രാധാന്യം പഠിപ്പിക്കുന്ന വിനോദപരിപാടികളിലും ഗെയിമുകളിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഇതിൻ്റെ ഭാഗമായി കുട്ടികൾക്കായുള്ള, ‘ഹെൽത്തി ജൂനിയേഴ്സ‌് ആരോഗ്യ സംരക്ഷണ പാക്കേജ് അവതരിപ്പിക്കുകയും ചെയ്‌തു. അധ്യായന വർഷം തുടങ്ങുന്ന കുട്ടികളുടെ സമഗ്ര ആരോഗ്യപരിപാലനത്തിന് മാതാപിതാക്കൾക്ക് ആശ്വാസം നൽകുന്ന വിധത്തിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്

ആരോഗ്യകരമായ തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള റിയാദ മെഡിക്കൽ സെൻററിൻ സാമുഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ്’ ‘ബാക്ക് ടു സ്‌കൂൾ’ ക്യാമ്പെയ്‌നും ‘ഹെൽത്തി ജൂനിയേഴ്സ‌് ഹെൽത്ത് ആൻഡ് വെൽനെസ്സ് പാക്കേജ് എന്നിവയും അവതരിപ്പിച്ചിട്ടുള്ളത്. റിയാദയിൽ കുട്ടികളുടെ വിഭാഗത്തിൽ എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ദോഹ, സി-റിംഗ് റോഡിൽ പ്രവർത്തിക്കുന്ന ജെ.സി.ഐ അംഗീകൃത മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്ററായ റിയാദ മെഡിക്കൽ സെൻ്ററിൽ 15 ലധികം സ്പെഷ്യാലിറ്റികളും, 25 ലധികം വിദഗ്ദരായ ഡോക്ടർമാരും സേവനമനുഷ്ടിക്കുന്നു. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽ, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്.

Related Articles

Back to top button