QatarTechnology

ഹാക്കിംഗിനെതിരെ ബോധവൽക്കരണ ക്യാമ്പയിനുമായി മന്ത്രാലയം

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ബോധവൽക്കരണ കാമ്പെയ്‌ൻ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി, നിങ്ങളുടെ സൈബർ ഡിവൈസുകളിൽ ഹാക്കിംഗ് സംശയിക്കാവുന്ന സൂചനകളുടെ ലിസ്റ്റ് പുറത്തിറക്കി.

 1-അനധികൃത ലോഗിനുകൾ പോലെയുള്ള അസാധാരണ പ്രവർത്തനങ്ങൾ ആപ്പുകൾക്കുള്ളിൽ സംഭവിക്കുന്നു.

 2-ബാറ്ററി പതിവിലും വേഗത്തിൽ തീരുക

 3-ഉപകരണത്തിൻ്റെ പെർഫോമൻസ് പെട്ടെന്ന് കുറയുക

 4-ഉപയോക്താവിൻ്റെ അനുമതിയില്ലാതെ ഉപകരണത്തിൻ്റെ സെറ്റിങ്ങ്സുകളിൽ മാറ്റങ്ങൾ സംഭവിക്കുക

 5-വ്യക്തമായ കാരണമില്ലാതെ ഉപകരണം അമിതമായി ചൂടാകുക

 “സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് നിങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്, സൈബർ ഹാക്കിംഗിനെ സൂചിപ്പിക്കുന്ന സൂചനകളെക്കുറിച്ച് അറിഞ്ഞിരിക്കുക. അവബോധം നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു,” മന്ത്രാലയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button