LegalQatar

നിയമലംഘനം: ഖത്തറിൽ ഒരു ആരോഗ്യ കേന്ദ്രത്തിന് കൂടി താഴ് വീണു

ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങൾ ചൂണ്ടിക്കാട്ടി, സ്വകാര്യ മേഖലയിലെ ഒരു ആരോഗ്യ കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നഴ്‌സിംഗ് ജീവനക്കാരെ പാലിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതും പ്രൊഫഷണൽ ലൈസൻസില്ലാത്ത വ്യക്തികളെ നഴ്‌സിംഗ് ടീമിനുള്ളിൽ പ്രവർത്തിക്കാൻ അനുവദിച്ചതും ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

കൂടാതെ, കേന്ദ്രത്തിന്റെ മെഡിക്കൽ ഡയറക്ടർ ഒരു ദന്തരോഗവിദഗ്ദ്ധനാണ്. ആ സ്ഥാനവുമായി ബന്ധപ്പെട്ട മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഉത്തരവാദിത്തങ്ങളുടെ സ്വഭാവം കാരണം ഈ റോളിന് ഒരു ഫിസിഷ്യൻ ആവശ്യമാണ് എന്നാണ് ചട്ടം.

ഇത് രാജ്യത്തിന്റെ അംഗീകൃത മാനദണ്ഡങ്ങളുടെ ലംഘനമാണ്. നിയമലംഘനത്തിൽ ഭാഗമായ പ്രാക്ടീഷണർമാർക്കുമെതിരെ ആവശ്യമായ മറ്റ് എല്ലാ നിയമ നടപടിക്രമങ്ങളും നിലവിൽ നടക്കുന്നുണ്ട്.

മന്ത്രാലയത്തിന്റെ ആരോഗ്യ സംരക്ഷണ പ്രൊഫഷനൽ വകുപ്പ് (DHP) നടത്തുന്ന തുടർച്ചയായ മേൽനോട്ടത്തിന്റെയും പരിശോധനയുടെയും ഭാഗമായാണ് ഈ തീരുമാനം.

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു, രാജ്യത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനാരോഗ്യ മന്ത്രാലയം ഊന്നിപ്പറയുന്നു.

Related Articles

Back to top button