‘അനധികൃത വിസ വ്യാപാര’ത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു പേരെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ് വിജയകരമായി പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.
ഇതിൽ ഒരാൾ അറബ് വംശജനാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി ഒന്നിലധികം വ്യാജ കമ്പനികൾ വഴി പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനായ മറ്റൊരു വ്യക്തിയുമായി ഇയാൾ സഹകരിച്ച് തട്ടിപ്പ് നടത്തിയതായി MoI പറഞ്ഞു.
രണ്ട് പ്രതികളെയും ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv