Qatar

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രമ്പ്; ഖത്തർ അമീറിന് നന്ദി പറഞ്ഞു

ഇസ്രായേലും ഇറാനും തമ്മിലുള്ള സമഗ്രമായ വെടിനിർത്തൽ കരാർ മണിക്കൂറുകൾക്കകം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇപ്പോൾ മുതൽ ഏകദേശം ആറ് മണിക്കൂറിനുള്ളിൽ സമ്പൂർണ്ണമായ വെടിനിർത്തൽ ഉണ്ടാകുമെന്നും ഇത് 12 മണിക്കൂർ നീണ്ടുനിൽക്കുമെന്നും ആ സമയത്ത് യുദ്ധം അവസാനിച്ചതായി കണക്കാക്കുമെന്നും ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് പറഞ്ഞു.

അതേസമയം, ഖത്തറിനെതിരെ ഉണ്ടായ ഇറാൻ മിസൈൽ അക്രമണത്തോട് സംയമനത്തോടെ പ്രവർത്തിച്ചു സമാധാനം സംരക്ഷിച്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ അൽ താനിക്ക് നന്ദി പറയുന്നതായും ട്രമ്പ് കുറിച്ചു.

ഔദ്യോഗികമായി, ഇറാൻ വെടിനിർത്തൽ ആരംഭിക്കും, 12-ാം മണിക്കൂറിൽ, ഇസ്രായേൽ വെടിനിർത്തൽ ആരംഭിക്കും, 24-ാം മണിക്കൂറിൽ, 12 ദിവസത്തെ യുദ്ധത്തിൻ്റെ ഔദ്യോഗിക അന്ത്യം ലോകം അഭിവാദ്യം ചെയ്യും, യുഎസ് പ്രസിഡൻ്റ് എഴുതി.

മിഡിൽ ഈസ്റ്റിനെ മുഴുവൻ വിഴുങ്ങിയേക്കാവുന്ന വലിയൊരു സംഘട്ടനത്തിലേക്ക് സാഹചര്യം നീങ്ങാമായിരുന്നുവെന്നും എന്നാൽ ഈ ഫലം ഒഴിവാക്കിയെന്നും യുഎസ് പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

Related Articles

Back to top button