ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി 110 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു
ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിലുണ്ടായ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി വ്യാഴാഴ്ച ഇസ്രായേൽ അധികൃതർ 110 പലസ്തീൻ തടവുകാരെ മോചിപ്പിച്ചു.
പലസ്തീൻ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തടവുകാരുമായുള്ള ബസുകൾ ഇസ്രായേലിൻ്റെ ഓഫർ ജയിലിൽ നിന്ന് വെസ്റ്റ് ബാങ്കിലെ റമല്ലയിലേക്ക് പുറപ്പെട്ടു. ചില തടവുകാരെ മറ്റ് രാജ്യങ്ങളിലേക്ക് അയച്ചപ്പോൾ ഗാസയിൽ നിന്നുള്ളവരെ തെക്കൻ ഗാസയിലെ കെരെം അബു സലേം ക്രോസിംഗിൽ വച്ച് ഇന്റർനാഷണൽ റെഡ് ക്രോസിന് കൈമാറി.
ഒമ്പത് തടവുകാർ ഗാസയിൽ എത്തി, റെഡ് ക്രോസിൽ നിന്നുള്ള മെഡിക്കൽ സംഘവും പ്രദേശവാസികളും അവരെ സ്വീകരിച്ചു. തുടർന്ന് അവരെ വൈദ്യപരിശോധനയ്ക്കായി ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിട്ടയച്ച സംഘത്തിൽ 110 തടവുകാർ ഉൾപ്പെടുന്നുവെന്ന് പലസ്തീൻ തടവുകാരുടെ സംഘടനകൾ പറഞ്ഞു. ഇതിൽ 32 പേർ ജീവപര്യന്തം തടവുകാരും 48 പേർ ദീർഘകാലം തടവുകാരും 30 പേർ ബാലതടവുകാരുമാണ്.
കഴിഞ്ഞ ദിവസം തടവുകാരെ കൈമാറുന്നതിൻ്റെ ഭാഗമായി ഒരു വനിതാ സൈനികനടക്കം മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് റെഡ് ക്രോസിന് കൈമാറി.
2023 ഒക്ടോബർ 7-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിച്ച് ജനുവരി 19-നാണ് ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ആരംഭിച്ചത്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx