Qatarsports

ആരാധകക്കടൽ തീർത്ത് ഫിഫ ഫാൻ ഫെസ്റ്റിവൽ തുടങ്ങി

ലോകകപ്പ് ഖത്തർ 2022 ഔദ്യോഗികമായി ഇന്ന് ആരംഭിക്കാനിരിക്കെ സമാന്തര വിനോദ മേളയായ ഫിഫ ഫാൻ ഫെസ്റ്റിവലിന് ഇന്നലെ തുടക്കമായി. കരിമരുന്ന് പ്രയോഗം, ഡ്രോൺ പ്രദർശനം, ഗംഭീരമായ സംഗീത പരിപാടികൾ എന്നിവയോടെയാണ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികൾ ഇന്നലെ അൽ ബിദ്ദ പാർക്കിലെ പിച്ചിൽ നിന്ന് ഒരു മാസം നീണ്ടുനിൽക്കുന്ന വിനോദമേളയിലേക്ക് ആവേശസാക്ഷ്യം വഹിച്ചത്.

പ്രൗഢഗംഭീരവും ബഹുവർണ്ണത്തിലുള്ളതുമായ വെടിക്കെട്ട് ആകാശത്തെ ജ്വലിപ്പിച്ചപ്പോൾ ജനക്കൂട്ടം വന്യമായി.

കൊളംബിയൻ ഗായകൻ മാലുമയും ലബനീസ് ഗായിക മിറിയം ഫെയേഴ്സും ജനക്കൂട്ടത്തെ പോപ്പ് സംഗീതം കൊണ്ട് കയ്യിലെടുത്തു. ട്രിനിഡാഡിയൻ റാപ്പറായ് നിക്കി മിനാജിനൊപ്പം രണ്ട് കലാകാരന്മാരും ഫിഫ ഫാൻ ഫെസ്റ്റിവലിലെ ആദ്യത്തെ ഔദ്യോഗിക ഗാനമായ “തുക്കോ ടാക്ക” പാടി.

അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ ഒരേസമയം 40,000 പേർക്ക് പങ്കെടുക്കാം. ലോകകപ്പിന്റെ കിക്ക് ഓഫുമായി ഇന്ന് കൂടുതൽ പേർ എത്തുമെന്നാണ് കരുതുന്നത്. മെഗാ സ്‌ക്രീനുകളിൽ ആരാധകർക്ക് മത്സരങ്ങൾ തത്സമയം കാണാം.

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ പാർട്ടി ഒരു മാസം നീണ്ടുനിൽക്കുന്ന ആഗോള ടൂർണമെന്റിൽ താരങ്ങൾ നിറഞ്ഞ സംഗീത ലൈനപ്പ് കൊണ്ട് സമ്പന്നമാണ്. ഡിപ്ലോ, കിസ് ഡാനിയേൽ, നോറ ഫത്തേഹി, ട്രിനിഡാഡ് കാർഡോണ, കാൽവിൻ ഹാരിസ്, ഡിജെ അസീൽ തുടങ്ങിയ അന്താരാഷ്ട്ര ഗായകരും പെർഫോമർമാരും സ്റ്റേജിൽ തത്സമയം പരിപാടി അവതരിപ്പിക്കും.

ഹയ്യ കാർഡ് ഉടമകൾക്ക് മാത്രമേ സോണിൽ പ്രവേശിക്കാൻ കഴിയൂ. ഇന്ന് വൈകിട്ട് 4 മുതൽ പുലർച്ചെ 2 വരെ; നാളെ, നവംബർ 21 മുതൽ 29 വരെ, രാവിലെ 11 മുതൽ പുലർച്ചെ 2 വരെ; നവംബർ 30 മുതൽ ഡിസംബർ 18 വരെ, വൈകിട്ട് 4 മുതൽ പുലർച്ചെ 2 വരെ എന്നിങ്ങനെയാണ് പ്രവർത്തന സമയം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button